ആധാര്‍ സീഡിംഗ്

UIDAI 21 കോടിയിലധികം പേര്‍ക്ക് ഇതുവരെ UID (ആധാര്‍ നമ്പര്‍) നല്‍കിയിട്ടുണ്ട്. അടുത്ത 2-3 വര്‍ഷത്തിനകം മുഴുവന്‍ ജനങ്ങള്‍ക്കും ആധാര്‍ നല്‍കുന്നതിന് ലക്ഷ്യമിടുന്നു. പൊതുജനസേവനങ്ങള്‍ ആധാറിലൂടെ എങ്ങനെ കാര്യക്ഷമമായി നടത്തുന്നതിനുള്ള ശ്രമത്തിലാണ് UIDAI ഇപ്പോള്‍.  ഇതിനായി സ്റ്റേറ്റ് തലങ്ങളില്‍ വിവരസാങ്കേതിക സഹായം (ICT assistance) , ഡാറ്റാ ഹബുകള്‍(SRDH), Authentication Frame work എന്നിവ സ്ഥാപിച്ചുകഴി‍ഞ്ഞിരിക്കുന്നു. പ്രധാന സര്‍വ്വറില്‍ നിന്നും ഡാറ്റ കൈമാറ്റം വേഗത്തിലാക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സ്റ്റേറ്റുതലങ്ങളില്‍ പ്രാവര്‍ത്തികമാക്കി കഴിഞ്ഞു.

ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ നടപ്പാക്കുന്നതിന് അത്തരം സേവനങ്ങള്‍ ലഭ്യമാകേണ്ടവരുടെ ആധാര്‍ നമ്പരുകള്‍ അവരുടെ ആപ്ലിക്കേഷനില്‍ ചേര്‍ക്കേണ്ടതുണ്ട്.  ഇതിനെയാണ് seeding of Aadhaar Number എന്നറിയപ്പെടുന്നത്.

 ഉദാഹരണത്തിന് ഇപ്പോള്‍ ആധാര്‍ അധിഷ്ടിത സേവനങ്ങള്‍ നല്‍കുന്നതിന് തീരുമാനിക്കപ്പെട്ട വിഭാഗങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വേതനം, ജനനീസുരക്ഷായോജന ഗുണഭോക്താക്കള്‍, സ്കൂള്‍ ഗ്രാന്‍റുകള്‍, ക്ഷേമപെന്‍ഷനുകള്‍  എന്നിവയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യുന്നവര്‍ പഞ്ചായത്തിലും  അവരുടെ അക്കൗണ്ടുള്ള ബാങ്കിലും  അവരുടെ ആധാര്‍ നമ്പര്‍ നല്‍കണം പഞ്ചായത്തുതലത്തില്‍ നിന്നും തൊഴിലുറപ്പ് പദ്ധതിയുടെ വൈബ്സൈറ്റിലേക്ക് ടി തൊഴിലാളികളുടെ ആധാര്‍ നമ്പര്‍ ഡാറ്റാ എന്‍ട്രി നടത്തും
ഇതാണ് seeding of Aadhaar Number. തൊഴിലാളികളില്‍ നിന്നും ആധാര്‍ ശേഖരിച്ച് എന്‍ട്രി നടത്തുന്ന പഞ്ചായത്തിനെ  seeders എന്നു വിളിക്കാം ബാങ്കില്‍ നിന്നും ബാങ്കുകാര്‍ തൊഴിലാളികളുടെ അക്കൗണ്ടു നമ്പരുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കും.ഇവിടെ സീഡേഴ്സിന്‍റെ ജോലിയുടെ ക്യത്യതയാണ് ഈ പദ്ധതിയുടെ വിജയം നിര്‍ണ്ണയിക്കുന്നത്.

ഇനി വിവിധ പദ്ധതികളുടെ സീഡേഴ്സ് ആയി പ്രവര്‍ത്തിക്കുവാന്‍ പോകുന്നത് CSC കളാണ് (കേരളത്തിലെ CSC കള്‍ അക്ഷയ കേന്ദ്രങ്ങളും). ആധാര്‍ സീഡിംഗിനായി ക്യാമ്പുകള്‍,SMS,ഓണ്‍ലൈന്‍ സംവിധാനങ്ങല്‍, വില്പന പോയിന്‍റുകളിലുള്ള സീഡിംഗ് എന്നിവയും ആരംഭിക്കാന്‍ പോവുകയാണ്.
ഇതിനെ ഓര്‍ഗാനിക്(മാനുവല്‍) സീഡിംഗ് എന്നറിയപ്പെടുന്നു.

ജനങ്ങള്‍ക്ക് ഇക്കാര്യത്തിലുണ്ടാകാന്‍ സാധ്യതയുള്ള തിരക്കുംബുദ്ധിമുട്ടും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും.
ആധാര്‍ നമ്പര്‍ LPG ഏജന്‍സികളില്‍ സീഡിംഗിനായി നല്‍കാനുള്ള തിരക്ക് നാം ഇപ്പോള്‍ അനുഭവിക്കുകയാണ്. ഇവിടെ LPG ഏജന്‍സികള്‍ നേരിടുന്ന പ്രശ്നം ശരിയായ ഗുണഭോക്താക്കളുടെ സീഡിംഗ് തന്നെയാണ്.

കഴി‍ഞ്ഞമാസം ആഴ്ചകളോളം ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്ന വിധത്തില്‍ തിരക്ക് ആധാര്‍ നമ്പര്‍ ബാങ്കില്‍ നല്‍കണം എന്നു പറഞ്‍ഞപ്പോള്‍ തന്നെ ഉണ്ടായി. ഇക്കാര്യത്തില്‍ ശരിയായ പ്രചാരണം തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു.

വിവിധ ആപ്ളിക്കേഷനുകളിലേക്ക് ഒരേ സമയം സീഡിംഗ് നടത്താന്‍ തുടങ്ങിയാല്‍ ഉണ്ടാകുന്ന തിരക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കുനുള്ള ശ്രമങ്ങള്‍ സംസ്ഥാനങ്ങള്‍ നടത്തും.

 ആധാര്‍ ലിങ്കേജ് പ്രശ്നമാകുന്നത് ജനങ്ങള്‍ മാത്രമല്ല ആധാറുമായി ബന്ധിപ്പിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും ഇതിനായി പരിഷ്കരിക്കേണ്ടിവരും. ഇതുവരെ ഇല്ലാതിരുന്ന ഒരു ഡാറ്റകൂടി അവരുടെ (അതായത് ബാങ്കുകള്‍ ടെലികോം തുടങ്ങിയ Seeders) ഡാറ്റാബേസില്‍ ഉണ്ടാവുകയാണ്.  അധികം മുതല്‍മുടക്കില്ലാതെ തന്നെ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള പരിപാടികല്‍ UIDAI ആവിഷ്കരിച്ചിട്ടുണ്ട്.

G2C (ഗവണ്‍മെന്‍റ് ടു സിറ്റിസണ്‍) സര്‍വ്വീസുകള്‍ എല്ലാം തന്നെ ആധാര്‍ അധിഷ്ഠിതവും ജനകീയവുമായി മാറ്റിയിരിക്കുന്നു. ഇ ജില്ല പദ്ധതി ഉദാഹരണം.

യഥാര്‍ത്ഥ ഗുണങോക്താക്കളിലേക്ക് സേവനങ്ങള്‍ എത്തിക്കുന്നതില്‍ ആധാര്‍ വഹിക്കുന്ന പങ്ക് വിപ്ലവാത്മകം തന്നെയാണ്.ഈ സേവനത്തിന്‍റെ ഗ്രാഫിക്കല്‍ രൂപം കാണുക.

ആധാര്‍ എന്‍ റോള്‍മെന്‍റു സമയത്തു തന്നെ KYR+ ഡാറ്റായും മിക്ക സംസ്ഥാനങ്ങളും ശേഖരിച്ചിരുന്നു.SRDH (State Resource Data Hub) കളില്‍ നിലനിര്‍ത്തുന്ന ഈ ഡാറ്റ ആധാര്‍ നമ്പര്‍ ജനറേഷനു ശേഷം ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കുന്നു. അതായത് KYR+ ല്‍ നല്‍കിയ വിവരങ്ങള്‍ സര്‍വ്വിസ് നല്‍കുന്നവരുടെ ഡാറ്റബേസിലേക്ക് തനിയെ സീഡ് ചെയ്യപ്പെടുന്നു. ഇതിനെ Inorganic Seeding (അല്‍ഗോരതമിക് സീഡിംഗ്)
എന്നറിയപ്പെടുന്നു. ഉദാഹരണത്തിന് KYR+ല്‍ ശരിയായ റേഷന്‍കാര്‍ഡു നമ്പര്‍ നല്‍കിയവരുടെ ആധാര്‍ നമ്പര്‍  സിവില്‍സപ്ലെ ഡാറ്റാബേസിലേക്ക് inorganic seeding മുഖേന സീഡുചെയ്യുന്നു. (What an idea sirji!!)

സീഡിംഗ് നേരിടുന്ന വെല്ലുവിളികള്‍
1.സര്‍്വ്വീസ് ഡെലിവറി ഡാറ്റാബേസിലെ ക്യത്യത ഇല്ലായ്മ.
 റേഷന്‍കാര്ഡിലെ തെറ്റായ വിവരങ്ങള്‍ ഉള്ള ഡാറ്റാബേസുമായി ആധാര്‍ ബന്ധിപ്പിക്കുമ്പോള്‍ ഡാറ്റ
താരതമ്യപ്പെടുകയില്ല. ഇവിടെ സീ‍ഡേഴ്സ് ഡാറ്റ ശരിയാക്കേണ്ടതുണ്ട്. ആധാര്‍ ഡാറ്റക്ക് അനുസ്യതമായി സീഡേഴ്സ് ഡാറ്റ മാറുന്ന കാലം ഇന്ത്യയുടെ
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റമാകും. ഒരു ഒറ്റ ഡാറ്റാബേസും നിരവധി സേവനദാതാക്കളും !!!!
2.KYR ‍ഡാറ്റയുടെ ഗുണനിലവാരം
 ഭൂരിഭാഗം ഫീല്‍ഡുകളും അപൂര്‍ണ്ണമായ KYR ഡാറ്റ inorganic seeding ഫലപ്രദമല്ലാത്തതാക്കുന്നു
3.ഭാഷാ അധിഷ്ഠിമായ സേവനദാധാക്കള്‍
ഗുണഭോക്തക്കളുടെ ഡാറ്റ പ്രാദേശികഭാഷയിലാണ് എങ്കില്‍ ഇംഗ്ലിഷിലുള്ള KYRഡാറ്റ ഉപയോഗിക്കാന്‍ കഴിയില്ല.
4. സോഫ്റ്റവെയര്‍, ഹാര്ര്‍ഡ് വെയര്‍
സോഫ്റ്റവെയര്‍, ഹാര്ര്‍ഡ് വെയര്‍ എന്നിവ ആധാറിനായി പരിഷ്കരിക്കേണ്ടിവരുന്നത് ചിലവുണ്ടാക്കുന്ന കാര്യമാണ്.


ആധാര്‍ എന്ഡ റോള്‍മെന്‍റു പോലെ തന്നെ ആധാര്‍ സീഡിംഗും വെല്ലുവിളികള്‍ നിറഞ്ഞതാണ്.
ആധാര്‍ സീഡിംഗിന്‍റെ വിജയമാണ് ആധാര്‍ പദ്ധതിയുടെ വിജയംഎന്നു പറയാം. വിവിധതലങ്ങളില്‍ ക്യത്യതയോടെനടത്തിവിജയിപ്പിക്കേണ്ടതാണ് ആധാര്‍ സീഡിംഗ്. രാജ്യം മുഴുവന്‍ ആധാര്‍ സീഡിംഗ് നടത്തിവിജയിപ്പിക്കുക എന്നതാണ് UIDAIയുടെ മുദ്യാവാക്യം


(Ref:  UIDAI – RASF – Introduction Document  by  Subramanyam Vaidhanathan)
ബിനു കെ വി  9496874175