ONLINE LPG Booking

LPG ബുക്കിംഗ് ഇപ്പോള്‍ സാധാരണക്കാര്‍ക്ക് തലവേദനയായി മാറിയിരിക്കുന്നു. മണിക്കൂറുകള്‍ ഗ്യാസ് ഏജന്‍സിയില്‍ ക്യൂ നിന്ന് കഴിയുമ്പോളാണ് അറിയുക. ആധാര്‍ ലിങ്കായില്ല. മൊബൈലില്‍ ബുക്കുചെയ്യുക. ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ക്ക് ഉത്തരം കിട്ടാതെ ഏജന്‍സിയില്‍ നിന്നും തിരികെ പോരേണ്ടി വരുന്ന ജനങ്ങളെ സഹായിക്കാനും ഈ   പ്രശ്നങ്ങളെ നേരിടാനും  അക്ഷയക്കു കഴിയും.

ഏതൊക്കെ വിധത്തില്‍ ?

1. LPG സ്റ്റാറ്റസ് നോക്കുക (പ്രീന്‍റ് എടുത്തുകൊടുത്ത് 5 രൂപ വാങ്ങിക്കാം)
2. ആധാര്‍ ലിങ്കിംഗിനായി ബാങ്കിലേക്കും LPG ഏജന്‍സിയിലേക്കുമുള്ള ഫാറങ്ങള്‍ തയ്യാറാക്കി നല്‍കാം  (FORMS കാണുക)
3. LPG ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം
4.LPG  new Connection അപേക്ഷകള്‍ ഓണ്‍ലൈനായി ചെയ്യാം.

എല്‍പിജി സ്റ്റാറ്റസ് നോക്കുന്നത് എങ്ങനെയെന്ന് നേരത്തെയുള്ള പോസ്റ്റുകളില്‍ വിശദീകരിച്ചത് വായിക്കുക.

ഓണ്‍ലൈന്‍ ബുക്കിംഗ് കൂടാതെ SMS, IVRS (Interactive Voice Response System) എന്നീ സംവിധാനങ്ങള്‍ LPG ബുക്കിംഗിനായി നിലവിലുണ്ട്.

ഭാരത് -രജിസ്റ്റര്‍ ചെയ്ത് മൊബൈലില്‍ നിന്നും 57333 യിലേക്കു ( Vodafone, MTNL, Idea, Airtel & Tata Users can also send this SMS to 52725.) SMS അയച്ചും 9446256789 എന്ന മൊബൈലില്‍ വിളിച്ച് IVRS ലൂടെയും LPG  ബുക്കു ചെയ്യാം.

 ഇന്‍ഡേന്‍-ആദ്യമായി മൊബൈല്‍ അല്ലെങ്കില്‍ ലാന്‍ഡ് ഫോണി‍ല്‍ നിന്നും 9961824365 എന്ന നമ്പരിലേക്ക് ഡയല്‍ ചെയ്ത് കേള്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് Consumer Number  രജിസ്റ്റര്‍ ചെയ്യുക.  പിന്നീട് ഗ്യാസ് ബുക്കുചെയ്യുന്നതിനായി IOC എന്നു Type ചെയ്ത് 9961824365 ലേക്ക് SMS അയക്കുക മാത്രം ചെയ്താല്‍ മതി.

HPGas- ആദ്യമായി മൊബൈല്‍ അല്ലെങ്കില്‍ ലാന്‍ഡ് ഫോണി‍ല്‍ നിന്നും  99610 23456  എന്ന നമ്പരിലേക്ക് ഡയല്‍ ചെയ്ത് കേള്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് Consumer Number  രജിസ്റ്റര്‍ ചെയ്യുക 1800-2333-555 HPgas Toll free number


ഓണ്‍ലൈന്‍ എല്‍പിജി ബുക്കിംഗ് നടത്തുന്നത് എങ്ങനെയാണ്?
നമുക്ക് അഭികാമ്യം ഓണ്‍ലൈന്‍ ബുക്കിംഗ് തന്നെയാണ്.
എല്ലാ കമ്പനികള്‍ക്കും ഒരു  transparency portal  ഇപ്പോഴുണ്ട്. അതു കൂടാതെ Customer Portal  എച്ച് പി ഗ്യാസിനുണ്ട്.

http://www.hindustanpetroleum.com/En/UI/LPGHome.aspx     ഈ ലിങ്കിലൂടെ എച്ച് പി ഗ്യാസിന്‍റെ പേജിലെത്തിയാല്‍ HPGas Transparency Poratal, HPGas Consumer World എന്നീ രണ്ടു ലിങ്കുകള്‍ കാണാം.
അതിലൂടെ HPGas Consumer World ല്‍ എത്തിയാല്‍ പുതിയ യൂസര്‍ അക്കൗണ്ടു ഉണ്ടാക്കുവാനും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുവാനും ഇമെയില്‍ വേരിഫിക്കേഷനും ഉള്ള സൗകര്യങ്ങള്‍ ലഭിക്കുന്നു.
HPgas transparency portal ല്‍ ആധാര്‍ ലിങ്ക് സ്റ്റാറ്റസ് അറിയാം. വിതരണക്കാരെ സംബന്ധിച്ച വിവരങ്ങളും ലഭിക്കും.

INDANE ഉപബോക്താക്കള്‍ക്കായി വളരെ മെച്ചപ്പെട്ട സൈറ്റാണ് ഒരുക്കിയിരിക്കുന്നത്. indane.co.in




1. Transparency portal
2. WEB BOOKING
3. SMS/IVRS

Transparency portal ല്‍ LPG ആധാര്‍ ലിങ്കിംഗ് സ്റ്റാറ്റസ് അറിയാം. വിതരണക്കാരുടെയും ഉപഭോക്താക്കളുടേയും  വിവരങ്ങളും  ലഭിക്കും.

WEB BOOKING ലിങ്കിലൂടെ പോയാല്‍ 2 പ്രധാന സേവനങ്ങളിലേക്ക് എത്താം 1. new connection booking 2.Online Refill booking.

Online refill booking സൈറ്റില്‍ സേവനങ്ങള്‍ കിട്ടാന്‍ രജിസ്റ്റര്‍ ചെയ്ത് യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും എടുക്കണം. ഇ മെയില്‍ ഐഡി നിര്‍ബന്ധമാണ്. (നമ്മുടെ ഐഡി തന്നെ നല്‍കിയാല്‍ മതിയാകും) വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ ഇ മെയിലേക്ക് വരുന്ന സന്ദേശത്തിലൂടെ ഇ മെയില്‍ വേരിഫിക്കേഷന്‍ നടത്തണം. അതിനു ശേഷം മാത്രമേ ലോഗിന്‍ ചെയ്യാന്‍ കഴിയൂ.
ലോഗിന്‍ ചെയ്ത് ഗ്യാസ് ബുക്കു ചെയ്യാം.

BHARAT ഗ്യാസിന്‍റെ http://www.ebharatgas.com എന്ന സൈറ്റിന്‍റെ ഹോം പേജില്‍ വലതു ഭാഗത്ത് Login Id ഉം Password ഉം നല്‍കി ലോഗിന്‍ ചെയ്ത് ഗ്യാസ് ബുക്കു ചെയ്യാം. പുതുതായുള്ള രജിസ്ട്രേഷന്‍ ലളിതമാണ്. register for നു താഴെയുള്ള Online booking ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വിതരണക്കാരനെ സെലക്ട് ചെയ്ത് Consumer number നല്‍കുക.Get Details ല്‍ ക്ലിക്ക് ചെയ്യുക.
വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. user name ഉം Pass word ഉം നമ്മള്‍ തന്നെ നല്‍കണം. ഇ മെയില്‍ നല്‍കിയാല്‍ വിവരങ്ങള്‍ ഇ മെയിലായി എത്തും. Register ചെയ്ത ഉടന്‍ തന്നെ User Name  ഉം Password ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.വലതുഭാഗത്ത് Customer Home, Logout എന്നിവകാണാം. Customer Home ല്‍ ക്ലിക്ക് ചെയ്യുക.

KYC
Rate your Distributor
Place Order
View previous Order

ഇങ്ങനെ താഴോട്ടു കാണാം. LPG ബുക്കുചെയ്യാനായി Place your order ല്‍ ക്ലിക്ക് ചെയ്യുക വീണ്ടും Place Order ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ഓര്‍ഡര്‍ നമ്പര്‍ നോട്ടു ചെയ്യുക ( ഈ പേജ് കസ്റ്റമര്‍ക്ക് പ്രിന്‍റെടുത്ത് നല്‍കി പണം വാങ്ങുക)




No comments:

Post a Comment

Note: Only a member of this blog may post a comment.